Wednesday 28 September 2011

അറിയാതെ ......

നിന്‍ സ്വരമെന്‍ കാതില്‍
പൊന്‍ ചിലമ്പായി മാറുമ്പോള്‍
നീയെന്റെ നിദ്രയില്‍
പൊന്‍ നിലാവായി പടരുമ്പോള്‍
അറിയുന്നു ഞാന്‍
നിന്നിലെ ആര്‍ദ്രമാം നൊമ്പരം
ഒരിക്കലും പൂക്കാത്ത
സ്വപ്നങ്ങളെന്‍ നെഞ്ചില്‍
മൌനത്തിന്‍ ആഴി പോല്‍
വന്നു നിറയുന്നു
ഞാന്‍ നിന്റെ സ്നേഹം
എന്നിലറിയുന്നു........
ഒന്നു കാണാന്‍ കൊതിക്കുകില്‍
ചിരകടിച്ചകലുന്നു നീയകലെ .....
ഒടുവിലെന്നോ നീയെന്നെ
അറിയുവാന്‍ ശ്രമിക്കുകില്‍ ...
കൊഴിഞ്ഞ പൂവിന്റെ ..
സ്വപ്നങ്ങള്‍ക്കൊപ്പം ഞാനും
നീയറിയാത്ത അനന്തതകളിലേക്ക്
ഒരു ശലഭമായി പറന്നകലുന്നു ......
നിന്റെ മനസുരുകുമ്പോള്‍
അറിയാതെ എന്‍ നെഞ്ചും പിടഞ്ഞിടുന്നു ..........


പാറു...................

No comments:

Post a Comment